Header Ads

Breaking News
recent

തച്ചങ്ങാട് ഒരുങ്ങുന്നു കാസർഗോഡ് ജില്ലാ സാക്ഷിയാവാൻ ദേശിയ വോളിവെസ്റ്റിനു

തച്ചങ്ങാട് ബാലകൃഷ്ണൻ സ്മാരക അഖിലേന്ത്യാ വോളി ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു



തച്ചങ്ങാട് : കായിക വിനോദങ്ങൾ സമൂഹത്തെ ഒന്നിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
     ഏപ്രിൽ 22 മുതൽ 29 വരെ തച്ചങ്ങാട് വെച്ച് നടക്കുന്ന കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവ് തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാർത്ഥം പ്രിയദർശിനി തച്ചങ്ങാടിന്റെയും സിങ്ങിംഗ് ഫ്രണ്ട്സ് അരവത്ത് മട്ടൈയുടെയും സംയുക്താഭിമുഖ്യത്തിൽ ടി.ഒ.സി.സി.യു.എ ഇ യുടെ സഹകരണത്തോടെ നടത്തുന്ന അഖിലേന്ത്യാ പുരുഷ-വനിതാ വോളി ഫെസ്റ്റ് സംഘാടക സമിതി രൂപീകരണ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
     കെ.കുഞ്ഞിരാമൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ കെ.പി.കുഞ്ഞിക്കണ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗൗരി കുട്ടി, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര,ഡി.സി സി.പ്രസിഡണ്ട് ഹക്കീം കുന്നിൽ, സി.പി.എം.ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠൻ, ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.ശ്രീകാന്ത്, മുസ്ലീം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ.ബക്കർ അഡ്വ:സി.കെ.ശ്രീധരൻ, കെ. നീലകണ്ഠൻ, എം.കരുണാകരൻ, പി.ഭാസ്ക്കരൻനായർ, കെ.ബാലകൃഷ്ണൻ തച്ചങ്ങാട്, പി.ലക്ഷ്മി, എം.പി.എം ഷാഫി, ബാലകൃഷ്ണൻ പെരിയ സാജിദ് മൗവ്വൽ, വിജയമോഹനൻ വി.വി, ശീനിവാസൻ കെ.എസ് ശിവജി വെള്ളിക്കോത്ത്, സി.എൽ.ഹനീഫ എന്നിവർ സംസാരിച്ചു.പി.ശിവാനന്ദൻ മാസ്റ്റർ സ്വാഗതവും ശ്രീനിവാസൻ അരവത്ത് നന്ദിയും പറഞ്ഞു.
   സംഘാടക സമിതി ചെയർമാനായി അഡ്വ: സി.കെ ശ്രീധരനെയും, വർക്കിംഗ് ചെയർമാനായി സാജിദ് മൗവ്വലിനെയും ജനറൽ കൺവീനറായി പി.ശിവാനന്ദൻ മാസ്റ്ററെയും, ട്രഷററായി സി.രാജൻ പെരിയയെയും തെരഞ്ഞടുത്തു. 1001 അംഗ സംഘാക സമിതി രൂപീകരിച്ചു.

No comments:

Powered by Blogger.