Header Ads

Breaking News
recent

ഒരുമിച്ചു സ്വപ്‌നം കണ്ടവർ ഒരേസമയം മൂന്ന് ഭാഷയിലെ താരമായ കഥ

ഒരുമിച്ചു സ്വപ്‌നം കണ്ടവർ ഒരേസമയം വിജയിച്ച കഥകൾ നമ്മൾ പലയിടത്തും വായിച്ചിട്ടുണ്ടാവും , അതിന്റെ  ഏറ്റവും വല്യ ഉദാഹരണങ്ങള്ളാണ്  പ്രിയദർശൻ , മോഹൻലാൽ , മുകേഷ് , മണിയൻപിള്ള , ജഗതീഷ് , എം ജി ശ്രീകുമാർ , സുരേഷ് കുമാർ തുടങ്ങിയവർ കൂടാതെ ഏറ്റവും പുതിയ തലമുറയിൽ പെട്ട നിവിൻ പോളി , അൽഫോൻസ് പുത്രൻ , അജുവർഗീസൂന്റെയൊക്കെ കഥകൾ, ഇതൊക്കെ  നമ്മൾ പല ഇടതും കേട്ടിട്ടുണ്ട് . എന്നാൽ അതികം പേര് അറിയാത്ത ഒരു വലിയ സൗഹൃദം  ദക്ഷിണ ഇന്ത്യൻ സിനിമയിലുണ്ട്.




തമിഴ് സിനിമയുടെ കുലപതിയായ രജനികാന്തും തെലുഗ് സിനിമയുടെ മെഗാ സ്റ്റാർ ചിരഞ്ജീവിയും എല്ലാത്തിനും അപ്പുറം മലയാള സിനിമയുടെ നെടുംതൂണു എന്ന് യാതൊരു  മടിയുമില്ലാതെ വിശേഷിപ്പിക്കാൻ പറ്റുന്ന ശ്രീനിവാസനും അന്ന് മദിരാശിയിൽ സിനിമ എന്ന സ്വപനം യാഥാർഥ്യമാകാൻ അവർ എത്തിയത് അന്നത്തെ ഫിലിം ചേംബർ ഫിലിം ഇന്സ്ടിട്യൂട്ടിലൽ  (ഇന്നത്തെ എം ജി ആർ ഫിലിം ഇൻസ്റ്റിട്യൂട്ട് ) ഒരുമിച്ചായിരുന്നു .അന്ന്  അവർ വെറും സിനിമ മോഹികൾ മാത്രമായിരുന്നു പക്ഷെ ഇപ്പോൾ ലോകമെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള താരങ്ങൾ ആയിരിക്കുന്നു . ഏറ്റവും വല്യ കൗതുകം മൂന്നുപേരും മൂന്ന് സംസ്ഥാനങ്ങൾ  നിന്ന് വന്നവരായിരുന്നു. രജനികാന്ത് കർണാടകയിൽ  നിന്നും ചിരഞ്ജീവി ആന്ധ്രായിൽ നിന്നും എത്തിച്ചേർന്നത് ഇന്ത്യൻ സിനിമയുടെ ചരിത്രം ഉറങ്ങുന്ന മദിരാശിയിൽ.


അടുത്തിടെ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂയിൽ ശ്രീനിവാസൻ രജനികാന്തിന്റെ  നഷ്ടപ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു. രജനികാന്ത് ബംഗ്ലൂരിൽ ബസ് കണ്ടക്ടർ ആയിരുന്ന കാലത്തു ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു . അതെ പെണ്കുട്ടിയാണ് രജനികാന്തിനെ അഭിനയം മോഹം സാധൂകരിക്കാൻ മദിരാശിയിലെ ഫിൽ ഇൻസ്റ്റിറ്റിയൂട്ടിൽ പറഞ്ഞു വിട്ടത് . കാലങ്ങൾക്കു ശേഷം പെൺകുട്ടിയുടെ ഒരു വിവരവും രജനീകാന്തിന് പിനീട് ല്കഭിച്ചിട്ടില്ല. ഹൃദയം പൊട്ടി രജനികാന്ത് ഈ കഥകൾ ശ്രീവാസനോടും ചിരഞ്ജീവിയോടും പറയുമായിരുന്നത്രെ. കഥപറയുമ്പൊയിൽ നമ്മൾ കണ്ട ബാലനെ പോലെയൊരു കൂട്ടുകാരി.

ഇത്തരം സൗഹൃദ കഥകൾ ഊർജ്ജം തരുന്നത് നമ്മുടെ നാട്ടിലെ യുവാക്കൾക്കാണ് സിനിമ എന്ന് മോഹം അയഥാർഥ്യമാക്കാൻ ശ്രമിക്കുന്ന ഒരു പറ്റം നല്ല കഴിവുള്ള ആൾക്കാർക്ക് . ഈ കഥയിൽ നിന്ന് നമ്മൾ മനസിലാക്കേണ്ടത് കഷ്ട്ടപാടും ത്യാഗവും കഴിഞ്ഞവർക്കാണ് വിജയം എന്ന പടി കയറുവാൻ  കഴിഞ്ഞിട്ടുള്ളൂ . ശ്രമം അവസാനിപ്പിക്കാതെ അത് തുടരുക....

No comments:

Powered by Blogger.