നിവിൻ പോളിക്കൊപ്പം കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുമോ?
കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറഞ്ഞു കൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും എത്തുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ രേഖാചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതിനിടയിലാണ് കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലുമുണ്ടെന്ന ഏറ്റവും പുതിയ വാർത്ത എത്തുന്നത്. രണ്ടര മണിക്കൂറിലേറെ ദൈർഗ്ഘ്യമുള്ള ചിത്രത്തിൽ ഏതാണ്ട് 20 മിനിറ്റ് നീളുന്ന കാമിയോ ആയാണ് മോഹൻലാൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നിവിൻ പോളിയുടെ ഏറെ പ്രതീക്ഷയുണർത്തുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇതിൽ അതിഥി വേഷത്തില്‍ ലാലേട്ടനും എത്തുന്നുവെന്ന വാർത്ത ഇരുവരുടെയും ആരാധകരെ കൂടുതൽ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇത്തിക്കര പക്കിയുടെ വേഷം മോഹൻലാൽ ചെയ്യുമെന്നാണ് അറിയുന്നത്. എന്നാൽ ഇതേക്കുറിച്ച് സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിവിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജെക്ടായ കായംകുളം കൊച്ചുണ്ണി ബോബി -സഞ്ജയ് ടീമിന്റെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. 25കോടിയോളം ചിലവില്‍ ഒരുങ്ങുന്ന ചിത്രം ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മിക്കുന്നത്. കേരളാ കർണാടക അതിർത്തിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആണ് നിവിന്‍പോളിയുടെ പുതിയ രൂപം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിവിനോപ്പം സണ്ണി വെയ്ന്‍ ഉള്‍പ്പടെ വമ്പന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്.
കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലുമെത്തുന്നു എന്ന വാർത്ത നിവിന്‍ പോളി തന്നെയാണ് തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. എന്നാൽ അദ്ദേഹം ഇത്തിക്കരപ്പാക്കിയായാണോ എത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. “ഊർജ്ജ പ്രഭാവനായ ലാലേട്ടൻ കായംകുളം കൊച്ചുണ്ണിയിൽ ഞങ്ങളോടൊപ്പംചേരുന്നു, ഒരു ‘കംപ്ലീറ്റ് ആക്ടർ’ ആയ അദ്ദേഹത്തിന് മാത്രം കഴിയുന്ന ഒരു റോളിലൂടെ. സിനിമയിലെ ബാക്കിയുള്ളവരെല്ലാം തന്നെ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാനാകുന്നതിന്റെ ആവേശത്തിലാണ്. ഇത് ശരിക്കും ഒരു സ്വപ്നസാക്ഷാത്കാരം തന്നെയാണ്” നിവിൻ തന്റെ പോസ്റ്റിൽ കുറിച്ചത്.
അതേ സമയം മുൻപ് ഗീതാഞ്ജലി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെ നിവിൻ പോളി നിരസിക്കുകയായിരുന്നു. തിരക്കഥ ഇഷ്ടമാകാഞ്ഞിട്ടോ, കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞു പോയിട്ടോ ആണ് ആന്ന് ചിത്രത്തിൽ നിന്നും നിവിൻ പോളി പിന്മാറിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

No comments: