Header Ads

Breaking News
recent

ലിപ്‌ലോക്കുകളുടെ കൂമ്പാരമായ ചിത്രം ഒഴിവാക്കിയത് തീരാനഷ്ടം; ചിത്രം സൂപ്പര്‍ഹിറ്റായി; അരുവി ഒഴിവാക്കിയതും മണ്ടത്തരമായി; നിരാശയില്‍ മലയാളി നടി


അര്‍ജുന്‍ റെഡ്ഡി, മലയാള പ്രേക്ഷകര്‍ക്കിടയില്‍ പോലും സുപരിചിതമായ തെലുങ്കിലെ ഹിറ്റ് ചിത്രം. ഏതൊരു നായികയും ആഗ്രഹിക്കുന്ന വേഷവുമായിരുന്നു ആ ചിത്രത്തിലേതും. എന്നാല്‍ മലയാളിയും തെന്നിന്ത്യയില്‍ പ്രശസ്തയുമായ നടി പാര്‍വതി നായര്‍ പറയുന്നു തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു ആ ചിത്രമെന്ന്.

അര്‍ജുന്‍ റെഡ്ഡിയില്‍ അഭിനയിക്കാതിരുന്നത് ആ പ്രണയരംഗങ്ങളായിരുന്നെന്നും പാര്‍വതി നായര്‍ വെളിപ്പെടുത്തുന്നു. അര്‍ജുന്‍ റെഡ്ഡിയുടെ സ്‌ക്രിപ്റ്റുമായി വന്ന സന്ദീപ് തന്നെ സമീപിച്ചപ്പോള്‍ അതിലുള്ള ലിപ് ലോക്ക് ചുംബന രംഗംങ്ങള്‍ കൊണ്ടാണ് അഭിനയിക്കാതിരുന്നതെന്ന് യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ വേഷം ചെയ്ത പാര്‍വതി വെളിപ്പെടുത്തുന്നു.

അതേസമയം, അര്‍ജുന്‍ റെഡ്ഡിയുടെ ചിത്രീകരണം പൂര്‍ത്തിയായ സിനിമ കണ്ടപ്പോള്‍ ആ സിനിമിയില്‍ അഭിയിക്കാത്തതിന് നഷ്ടബോധം തോന്നിയെന്നും പാര്‍വതി പറഞ്ഞു. 2015 ഫെബ്രുവരിയില്‍ അരുവിയുടെ തിരക്കഥയുമായും സംവിധായകന്‍ തന്നെ സമീപിച്ചിരുന്നു. ആ സമയത്ത് തല മൊട്ടയടിക്കാനാണ് തിരക്കഥയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ചിത്രം പുറത്തിറങ്ങിയ സമയത്ത് അതില്‍ അത്തരത്തിലുള്ള ഒരു രംഗം ഉണ്ടായിരുന്നില്ല. അരുവിയില്‍ അഭിനയിക്കാതിരുന്നത് തന്നെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പ് നിമിറില്‍ പാര്‍വതി പ്രധാന വേഷം ചെയ്യുന്നുണ്ട്.

Read more on: Arjun Reddy Aruvi movie Parvathy Nair

No comments:

Powered by Blogger.